വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും നടത്തി

Web Desk
1 Min Read

ആലുവ: ആലുവ ഗവണ്‍മെന്റ് സര്‍വ്വന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും നടന്നു. പാലസ് റോഡില്‍ മുനിസിപ്പല്‍ റെസ്റ്റ് ഹൗസ് ബില്‍ഡിംഗിലെ സംഘം ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണ സംഘം പ്രസിഡണ്ട് എന്‍ കെ ുജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ഐ സിറാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു.

city exchange

എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും എന്‍ ജി ഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ ബി മനോജ്, സംഘം പ്രസിഡണ്ട് എന്‍ കെ സുജേഷ് എന്നിവര്‍ നല്‍കി.

ഭരണ സമിതി അംഗങ്ങളായ അഖില്‍ ഇ വി, മഹേഷ് എസ്, ജിനോ കെ ജോര്‍ജ്, കൃഷ്ണകുമാര്‍ കെ എ, അരുണ്‍കുമാര്‍ സി വി, ആനന്ദ് ഇ പി, ബീന എം കെ, ദിവ്യമോള്‍ രാജു, ലൈജു പി സി, സംഘം ജീവനക്കാരായ ലത കെ സി, രജനി ഗോപാലകൃഷ്ണന്‍, രഹന പി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!