എസ് കെ പൊറ്റക്കാട് പുരസ്‌കാര സമര്‍പ്പണം

Web Desk
1 Min Read

തിരുവനന്തപുരം: എസ് കെ പൊറ്റക്കാട് സ്മാരക സമിതി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ കെ പി .രാമനുണ്ണിയ്ക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിക്കും. കെ പി രാമനുണ്ണിയുടെ ‘ഹൈന്ദവം’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം.

city exchange

പ്രഭാവര്‍മ്മ അധ്യക്ഷനാകുന്ന ചടങ്ങില്‍ എസ് മഹാദേവന്‍ തമ്പി, ഡോ. സാബു കോട്ടുക്കല്‍, റാണി പി കെ എന്നിവര്‍ ആശംസകള്‍ നേരും.

ചടങ്ങില്‍ കഥ, കവിത, ബാലസാഹിത്യം, നോവല്‍, പഠനം എന്നീ മേഖലകളില്‍ സമ്മാനിതരായവര്‍ക്കും രചനാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. ചടങ്ങില്‍വച്ച് ഓസ്റ്റിന്‍ അജിത്തിന് ഉജ്വലബാലപ്രതിഭാ പുരസ്‌കാരവും സമര്‍പ്പിക്കും.

ഡോ. മുഞ്ഞിനാട് പത്മകുമാര്‍ സ്വാഗതവും ശ്യാംതറമേല്‍ നന്ദിയും പറയും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!