
ആലുവ: ഹെല്‍പ്പ് ഡെസ്‌കുമായി യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത്‌കെയര്‍ സേവനം ആലുവ മണപ്പുറത്ത് 15 വര്‍ഷമായി സജീവമായി മുന്നോട്ടുപോവുന്നു. സൗജന്യ മാസ്‌ക് വിതരണവും ചുക്ക് കാപ്പി വിതരണവും നടത്തുന്ന യൂത്ത് കോണ്‍ഗ്രസിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ ആലുവ ശിവരാത്രി മണപ്പുറത്ത് സ്ഥിരം കാഴ്ചയാണ്.


2010ല്‍ കെ പി ധനപാലന്‍ എം പി ഉദ്ഘാടനം ചെയ്ത് തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനമാണ് ഇത്രയും വര്‍ഷങ്ങളായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു കൊണ്ടുപോകുന്നത്.

ഈ വര്‍ഷത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ വിതരണ ഉദ്ഘാടനം ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, പി പി ജെയിംസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് എ എ, ലിന്റോ പി ആന്റോ, രാം ലാല്‍, ഡി സി സി ജനറല്‍ സെക്രട്ടറി പി ബി സുനീര്‍, യൂത്ത് കെയര്‍ ജില്ലാ കോഡിനേറ്റര്‍ അഡ്വ. എം എസ് സനു, ബ്ലോക്ക് പ്രസിഡന്റ് എം എ മുജീബ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍മാരായ ജി മാധവന്‍കുട്ടി, ഹസീം ഖാലിദ്, ബ്ലോക്ക് മെമ്പര്‍ ജോണി ക്രിസ്റ്റഫര്‍, സിദ്ധീഖ് മീന്ത്രക്കല്‍, മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവ ശക്തി, ജിനാസ് ജബ്ബാര്‍, സിറാജുദ്ദീന്‍ ഹക്കിം, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ നാസിഫ് പേരെകാടന്‍, അമീര്‍ ഷാ, രാജേഷ് നെടുവന്നൂര്‍, ബേസില്‍ ജോജി, ഷഫീക്, ഷാന്റോ പോളി, അല്‍ഫിന്‍, രെഞ്ചു, നന്ദു, ഷാരൂഖ്, വിനീത്, ബെന്‍സണ്‍ കോണ്‍ഗ്രസ് നേതാവ് മനു മൈകള്‍, റിയാസ് ഷോമാക്‌സ്, ഇമ്മനുവേല്‍ പൗലോസ്, രാജേഷ് പുത്തനങ്ങാടി, മുഹമ്മദ് മുഹ്സിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
