

ആലുവ: കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് വാഴക്കുളം എ വി ടി കമ്പനി ഓക്സിജന്‍ കോണ്സണ്ട്രേറ്റര് നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ രാജിന് കോണ്സന്ട്രേറ്റര് കൈമാറി.

വൈസ് പ്രസിഡണ്ട് സ്നേഹ മോഹന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ റസീല ഷിഹാബ്, എല്‍സി ജോസഫ്, റസീന നജീബ്, ഗ്രാമപഞ്ചായത്ത് അംഗം ഹിദ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
