
ആലുവ: പി വി സി പൈപ്പില്‍ സ്‌നഗ്ഗി കയറ്റിവെച്ച് അതില്‍ മയക്കു മരുന്ന് കടത്താന്‍ നടത്തിയ ശ്രമം പിടികൂടി. മൂന്നു പേര്‍ അറസ്റ്റില്‍. 153.02 ഗ്രാം ഹെറോയിനും 33,750 രൂപയും പിടികൂടി.

അസമില്‍ നിന്നുള്ള മൂന്നുപേരാണ് അറസ്റ്റിലായത്. അഹമ്മദ് അലി (35), ഖൈറുല്‍ ഇസ്‌ലാം (31), മുസിദുല്‍ ഇസ്‌ലാം (26) എന്നിവരാണ് പിടിയിലായത്. കൈപ്പൂരിക്കര ജാറത്തിന് സമീപം വലിയ വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍ഫോ പാര്‍ക്ക്, കാക്കനാട്, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മയക്കു മരുന്ന് വില്‍ക്കുന്നത്. വിമാനമാര്‍ഗ്ഗമാണ് ഇവര്‍ കേരളത്തിലെത്തുന്നതെന്നാണ് വിവരം.


അറുപത് സ്‌നഗ്ഗികള്‍ക്കകത്ത് ഒളിപ്പിച്ച സോപ്പ് പെട്ടിയില്‍ പ്ലാസ്റ്റിക്ക് കവറിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന് കണ്ടെത്തിയത്.
എസ് ഐ കയ്‌സണ്‍, എസ് ഐ രാജന്‍, ഷമീര്‍, മാഹിന്‍ഷാ, വിപിന്‍, അന്‍സാര്‍, അരുണ്‍, കരീം, സുനില്‍ എന്നിവര്‍ അന്വേഷ സംഘത്തിലുണ്ടായിരുന്നു. പെരുമ്പാവൂര്‍ എ എസ് പി അനൂജ് ഫലിവാള്‍, ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശത്തിലായിരുന്നു മയക്കുമരുന്ന് വേട്ട. ഏതാനും പേരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

