മൈക്രോ ഹെല്‍ത്ത് ഇനി മുംബയിലും

Web Desk
1 Min Read

മുംബൈ: മിഡില്‍ ഈസ്റ്റിലടക്കം അഞ്ചു രാജ്യങ്ങളിലായി നാല്‍പ്പതിലേറെ ബ്രാഞ്ചുകളുള്ള മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ഏറ്റവും പുതിയ ശാഖ മുബൈ മുലുന്ദില്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ബോളിവുഡ് നടനും ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തകനുമായ സോണു സൂദ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

ആയിരക്കണക്കിന് പൊതുജനങ്ങളെ കൂടാതെ മൈക്രോ ഹെല്‍ത്തിന്റെ ചെയര്‍മാന്‍ സി സുബൈര്‍, മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ഡോ. സി കെ നൗഷാദ്, ഡയരക്ടര്‍മാരായ ദിനേശ്കുമാര്‍ സൗന്ദരാജ്, മുഹമ്മദലി എം ആര്‍ എന്നിവരടക്കം മഹാരാഷ്ട്രയിലെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക- ഉദ്യോഗസ്ഥ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരും ഉദ്ഘാടന പരിപാടിയ്ക്ക് സാക്ഷ്യം വഹിച്ചു.

തന്റെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സമീപ ഭാവിയില്‍ തന്നെ മൈക്രോ ഹെല്‍ത്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് മൈക്രോ ഹെല്‍ത്ത് സാരഥികളുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മീഡിയ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സോണു സൂദ് പറഞ്ഞു. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി നൂറ്റമ്പത് ബ്രാഞ്ചുകള്‍ ആരംഭിച്ച് രോഗനിര്‍ണ്ണയ മേഖലയിലെ ഏറ്റവും വലുതും ആധികാരികവുമായ നാമമായി മാറുക എന്നതാണ് മൈക്രോ ഹെല്‍ത്ത് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് ഡോ. നൗഷാദ് പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!