ഫോസ്റ്റര്‍ കെയര്‍ പദ്ധതി ബോധവത്ക്കരണ സെഷന്‍ ഫെബ്രുവരി 12ന്

Web Desk
1 Min Read

കൊച്ചി: അമര്‍ സാഥ് ഫൗണ്ടേഷന്‍ കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയെക്കുറിച്ചുള്ള ബോധവldക്കരണ സെഷന്‍ ഫെബ്രുവരി 12-ാം തിയ്യതി വ്യാഴാഴ്ച വൈകിട്ട് 7.45 മുതല്‍ 9.00 വരെ സംഘടിപ്പിക്കും. സെഷനിലൂടെ ഫോസ്റ്റര്‍ കെയര്‍ എന്താണ്, അതിന്റെ ആവശ്യകത എന്ത്, ആരെല്ലാം ഫോസ്റ്റര്‍ മാതാപിതാക്കളാകാന്‍ യോഗ്യരാണ്, അപേക്ഷ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിശദമായി പരിചയപ്പെടുത്തും. കുട്ടികളുടെ ക്ഷേമത്തില്‍ താത്പര്യമുള്ള വ്യക്തികളും കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

city exchange

നിലവില്‍ അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ബാലസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന നിരവധി കുട്ടികള്‍ക്ക് അവധിക്കാലങ്ങളിലും തിരികെ പോകാന്‍ കുടുംബാന്തരീക്ഷമോ വീടോ ഇല്ലാത്ത സാഹചര്യമാണ്. അത്തരത്തിലുള്ള കുട്ടികള്‍ക്ക് സ്‌നേഹവും കരുതലും നിറഞ്ഞ കുടുംബാന്തരീക്ഷം അനുഭവിക്കാന്‍ അവസരം നല്‍കുന്നതാണ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി. ഇത് ദത്തെടുക്കല്‍ അല്ല; കുട്ടികള്‍ക്ക് താldക്കാലിക കുടുംബപരിചരണം നല്‍കുന്ന സംവിധാനമാണെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/SAcGhDBUVuErPWBq7?
ഫോണ്‍: 9633792337

TAGGED:
Share This Article
Leave a Comment
error: Content is protected !!