പൊടിക്കാറ്റ് ഞായറാഴ്ച വരെ തുടര്‍ന്നേക്കും

Web Desk
1 Min Read

അബൂദാബി: പൊടിക്കാറ്റിന്റെ കാഠിന്യത്തില്‍ മുങ്ങി യു എ ഇ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ പൊടിക്കാറ്റാണ് യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വീശിയടിച്ചത്.

city exchange

പൊടിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് രാജ്യത്താകമാനം അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാ പരിധി കുറയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അബൂദാബിയിലും ദുബായിലും വീശിയടിച്ച പൊടിക്കാറ്റ് ദൂരക്കാഴ്ച നൂറുമീറ്ററായി കുറച്ചു. അബൂദാബിയില്‍ ഒറ്റ രാത്രികൊണ്ട് വായുവിന്റെ ഗുണനിലവാരത്തില്‍ വലിയ കുറവാണുണ്ടായത്. ആരോഗ്യത്തിന് അങ്ങേയറ്റം അപകടകരമായ രീതിയില്‍ പുലര്‍ച്ചെ ഒരു മണിക്ക് വായുവിന്റെ ഗുണനിലവാരം സ്‌കെയിലില്‍ 531 ആണ് കാണിച്ചത്.

- Advertisement -
Ad image

വാഹനമോടിക്കുന്നവര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അബൂദാബി പൊലീസ് മുന്നറിയിപ്പ് നല്കി.

അബൂദാബിയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസിലും താപനില ഉയരുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. പൊടിയും മണലും കാറ്റില്‍ നിറയുന്നത് ഞായറാഴ്ച വരെ തുടര്‍ന്നേക്കും. തിങ്കളാഴ്ച ഇറാഖിലുണ്ടായ ശക്തമായ കാറ്റാണ് അറേബ്യന്‍ ഗള്‍ഫില്‍ പൊടിക്കാറ്റായി കാലാവസ്ഥയെ ബാധിച്ചത്.

ഖത്തറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദൃശ്യപരത ആയിരം മീറ്ററോ അതില്‍ താഴെയോ ആയി കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!