ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ 41 പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു

Web Desk
1 Min Read

മനാമ: ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി)യുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ചാര ശൃംഖല തകര്‍ത്തതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 41 പേരെ അറസ്റ്റ് ചെയ്തു.

city exchange

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥക്കിടെയുണ്ടായ ഈ നീക്കം പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നതായാണ് വിലയിരുത്തല്‍. ബഹ്‌റൈനില്‍ അമേരിക്കയുടെ പ്രധാന സൈനിക താവളങ്ങളിലൊന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ഗള്‍ഫ് മേഖലയിലുടനീളം തിരിച്ചടി നടത്തിയപ്പോള്‍ ഈ താവളങ്ങളും ലക്ഷ്യമാക്കിയിരുന്നു.

ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അറസ്റ്റിലായവര്‍ക്കെതിരായ കുറ്റങ്ങള്‍ വ്യക്തമാക്കിയിട്ടല്ല. എന്നാല്‍ വിദേശ ശക്തികള്‍ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി)ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് നിരവധി പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഏപ്രില്‍ അവസാനം ഇറാനെ അനുകൂലിക്കുകയും വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് 69 പേരുടെ പൗരത്വം ബഹ്‌റൈന്‍ റദ്ദാക്കിയിരുന്നു.

- Advertisement -
Ad image

ഐ ആര്‍ ജി സിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പടുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണം തുടരുമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!