

കൊച്ചി: മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുപ്പതാം വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സിദ്ദീഖാണ് ജനറല്‍ സെക്രട്ടറി. ജഗദീഷ്, ആര്‍ ജയന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ജോലിയന്റ് സെക്രട്ടറി ബാബുരാജുമാണ്.

അമ്മ പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹന്‍, ടോവിനോ തോമസ്, സരയു മോഹന്‍, അന്‍സിബ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വിദേശത്തായിരുന്ന മമ്മൂട്ടി യോഗത്തിനെത്തിയിരുന്നില്ല.
