

ദോഹ: മാര്‍ച്ച് 19ന് ഖത്തറില്‍ 136 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 133 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറില്‍ ആകെ 996 പേര്‍ക്കാണ് കോവിഡ് രോഗബാധയുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനകം 143 പേര്‍ കോവിഡ് മുക്തരായി. ഈ സമയത്തിനകം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെയായി 677 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം തീവ്രപരിചരണ വിഭാഗത്തിലോ ആശുപത്രിയിലോ പ്രവേശിപ്പിച്ചിട്ടില്ല. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ മൂന്നുപേരും ആശുപത്രിയില്‍ 27 പേരുമാണ് ചികിത്സയിലുള്ളത്.

