കെ എസ് ഹരിഹരന്റെ വീടിനു നേരെ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ചു

Web Desk
0 Min Read

ദോഹ: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ കെ എസ് ഹരിഹരന്റെ വീട്ടിന് നേരെ ബോംബെറിയുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഭീകരാക്രമണത്തിന് എതിരായി ജനാധിപത്യ കേരളം ഒന്നിച്ച് പ്രതിഷേധ ശബ്ദം ഉയര്‍ത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി വടകര ആവശ്യപ്പെട്ടു.

city exchange

സര്‍ക്കാറിന്റെ പിന്‍ബലത്തോടെ അധികാരം ഉപയോഗിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തുന്ന ഹീനമായ ആക്രമണത്തില്‍ കഠിനമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. നീതിക്കും ധര്‍മ്മത്തിനും വേണ്ടി ധീരതയോടെ നിലകൊള്ളുന്ന ഹരിഹരനോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതായും എം സി വടകര അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!