രാമന്തളി 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും ഏപ്രില്‍ 22ന്

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഏപ്രില്‍ 22 മുതല്‍ 28 വരെ ഒരാഴ്ച നീളുന്ന രാമന്തളി 17 ശുഹദ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ വൈസ് പ്രസിഡന്റ് കെ പി അബ്ദുല്‍ ഗഫൂറിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.

city exchange

ഉറൂസ് കമ്മിറ്റി ഭാരവാഹികളായി കക്കുളത്ത് അബ്ദുല്‍ ഖാദര്‍ (ചെയര്‍മാന്‍), കെ പി അബ്ദുല്‍ ഗഫൂര്‍ (വൈസ് ചെയര്‍), സി എ അന്‍വര്‍ (ജന കണ്‍), സി പി ഇസ്മായില്‍, സി.എ. സദഖതുല്ല (കണ്‍), വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി കെ കെ അഷ്‌റഫ് (സ്വീകരണം), സി എ ഇസ്മായില്‍ (ഭക്ഷണം),
പി ടി വി അബ്ദുല്ല, (പ്രചാരണം, സ്റ്റേജ് ആന്റ് ഡക്കറേഷന്‍), ടി അബ്ദുല്ല (മഖാം പരിപാലനം), ടി പി അസറുദ്ധീന്‍ (വളണ്ടിയര്‍ കോര്‍) എന്നിവരെയും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കെ കെ സി അബ്ദുല്ല സ്വാഗതം പറഞ്ഞു.

പ്രമുഖ മത പണ്ഡിതന്മാരും പ്രഭാഷകരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!