വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയയാള്‍ ഹൗസ് സര്‍ജനെ ആക്രമിച്ചു

Web Desk
1 Min Read

കളമശ്ശേരി: വാഹനത്തില്‍ നിന്നും വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി കൊണ്ടു വന്ന യുവാവ് ഹൗസ് സര്‍ജനെ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം.

city exchange

കളമശ്ശേരി വട്ടേക്കുന്നം ഡി ഡി കോട്ടേജ് കുരിശിങ്കല്‍ ഹൗസില്‍ ഡോയല്‍ വന്‍ഡ്രിക് (24) ആണ് ഹൗസ് സര്‍ജനെ ആക്രമിച്ചത്. പ്രകോപനമില്ലാതെയാണ് യുവാവ് ഹൗസ് സര്‍ജനെയും ജീവനക്കാരെയും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കളമശ്ശേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ നജീബിന്റെ നേതൃത്വത്തില്‍ എസ് സി ബി ഒമാരായ ഇസഹാക്ക്, ശ്രീരാജ്, സി പി ഒമാരായ ജെയ്‌സണ്‍, സോണി, ശരത്ത് എന്നിവര്‍ ചേര്‍ന്ന് അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുത്തു. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പ്രതിയെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!