ഒഡെപെക്ക് വഴി യു എ ഇയിലേക്ക് റിക്രൂട്ട്‌മെന്റ്

Web Desk
1 Min Read

നേരിട്ടുള്ള ഇന്റര്‍വ്യൂ ജൂണ്‍ നാലിന് തിരുവനന്തപുരം ഒഡെപെക് ഓഫീസില്‍

തിരുവനന്തപുരം: ഒഡെപെക്ക് മുഖേന യു എ ഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് നിരവധി തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ഥികളെ നേരിട്ട് തെരഞ്ഞെടുക്കുന്നു.

city exchange

സ്ട്രക്ച്ചറല്‍ സ്റ്റീല്‍ എസ്റ്റിമേഷന്‍ ആന്റ് ഡിസൈന്‍ എന്‍ജിനിയര്‍, സ്ട്രക്ച്ചറല്‍ സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍, സ്ട്രക്ച്ചറല്‍ സ്റ്റീല്‍ ടെക്കല ഡീറ്റേലര്‍, സെയില്‍സ് മാനേജര്‍/ എന്‍ജിനിയര്‍, ഇലക്ട്രോ മെക്കാനിക് ടെക്നീഷ്യന്‍, എയര്‍ലസ്സ് പെയിന്റര്‍, എയര്‍ പെയിന്റര്‍, സ്റ്റീല്‍ മെറ്റല്‍ ഫാബ്രിക്കേറ്റര്‍, മിഗ് വെല്‍ഡര്‍, ഫിറ്റര്‍, എയര്‍ലസ് ആട്ടോ പെയിന്റര്‍, ഡെന്റര്‍, ഹൈഡ്രോളിക് മെക്കാനിക്ക്, എന്നീ തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ നടക്കുക.

ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയവും 35 വയസില്‍ താഴെ പ്രായവുമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ടവറിലെ 5-ാം നിലയിലുള്ള ഒഡെപെക് ഓഫീസില്‍ ജൂണ്‍ നാലിന് രാവിലെ 9.30ന് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം.

- Advertisement -
Ad image

വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 047-2329440/41/42/43/45.

Share This Article
Leave a Comment
error: Content is protected !!