Connect with us

Community

ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പുസ്തക സദസ്സ് സംഘടിപ്പിച്ചു

Published

on


ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ സാഹിത്യ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ പുസ്തക ചര്‍ച്ചയില്‍ എം ടി വാസുദേവന്‍ നായരുടെ മഞ്ഞ്, ടി ഡി രാമകൃഷ്ണന്റെ പച്ച മഞ്ഞ ചുവപ്പ് എന്നീ നോവലുകള്‍ ആസ്വദിച്ചു.

പ്രകൃതി രമണീയമായ നൈനിറ്റാള്‍ പശ്ചാത്തലത്തില്‍ 31കാരിയായ വിമലയുടെയും തോണിക്കാരന്‍ ബുദ്ധുവിന്റെയും കാത്തിരിപ്പും അവരുടെ മനസിക വിഹാരങ്ങളും നൊമ്പരങ്ങളും പുനരാവിഷ്‌ക്കരിച്ച് അഷറഫ് മടിയാരി മഞ്ഞ് അവിസ്മരണിയമാക്കി.

നസീര്‍ പാനൂര്‍ പച്ച മഞ്ഞ ചുവപ്പിന്റെ നിഗൂഡതയിലേക്ക് ആഴ്ന്നിറങ്ങി. ഇന്ത്യയുടെ ജീവനാഡിയായ റയില്‍വേയുടെ നാം കാണാത്ത ഉള്ളറകളിലെ സംഭവ ബഹുലലമായ കഥയും ചരിത്രവുമെല്ലാം ഇഴചേര്‍ത്തൊരുക്കിയ ഒരു യാത്രയാണ് പച്ച മഞ്ഞ ചുവപ്പ്.

സദസ്യരുടെ സംശയങ്ങള്‍ക്ക് രണ്ടു പേരും മറുപടി പറഞ്ഞു.

സഞ്ചാര കൃതികളുടെ കര്‍ത്താവും എഴുത്തുകാരനുമായ യൂനുസ് പി ടി മോഡറേറ്ററായ പരിപാടിയില്‍ ഫോറം പ്രസിഡണ്ട് ഡോ. സാബു കെ സി അധ്യക്ഷത വഹിച്ചു. ഷംല ജഅഫര്‍ ആമുഖ ഭാഷണവും ശ്രീകല ഗോപിനാഥ് നന്ദിയും പറഞ്ഞു. ഫൈസല്‍ അബൂബക്കര്‍ കവിത ആലപിച്ചു.


error: Content is protected !!