Connect with us

Featured

സീലൈനിലെ അപകടകരമായ സിങ്ക്‌ഹോള്‍ സുരക്ഷിതമാക്കാന്‍ മുന്‍കരുതല്‍ നടപടി

Published

on


ദോഹ: സീലൈന്‍ മേഖലയില്‍ അപകടകരമായ സിങ്ക്‌ഹോള്‍ (പ്രകൃതിപരമായ കാരണങ്ങളാണ് സൃഷ്ടിക്കപ്പെടുന്ന വലിയ കുഴി) മേഖലയില്‍ ചുറ്റുമുള്ള പ്രദേശം അടച്ച് ആവശ്യമായ മുന്‍കരുതല്‍ നടപ്പിലാക്കി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. സിങ്ക്‌ഹോള്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പൗരന്റെ അഭ്യര്‍ഥനയ്ക്ക് പിന്നാലെയാണ് മന്ത്രാലയം വേഗത്തില്‍ നടപടി സ്വീകരിച്ചത്.

സന്ദര്‍ശകരെയും പ്രദേശത്തുകൂടി സഞ്ചരിക്കുന്ന വാഹനങ്ങളെയും സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് മന്ത്രാലയം പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ നടത്തിയത്. മന്ത്രാലയത്തിന്റെ നാച്ചുറല്‍ റിസര്‍വ് മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സീലൈന്‍ യൂണിറ്റാണ് സിങ്ക്‌ഹോള്‍ അടച്ച് സമീപത്തെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ഉടനടി ആരംഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഈ ഇടപെടല്‍. അറബി ദിനപത്രമായ അല്‍ ഷര്‍ഖും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. കാല്‍നടയാത്രക്കാര്‍ക്കും കടന്നുപോകുന്ന വാഹനങ്ങള്‍ക്കും കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്ന, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ മരുഭൂമിയിലെ ഒരു വലിയ അറയുടെ ദൃശ്യങ്ങളാണ് ഒരു പൗരന്‍ ചിത്രീകരിച്ച വീഡിയോയില്‍ കാണിച്ചത്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!