
ദുബൈ: മലയാള ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു എ ഇ ഗോള്‍ഡന്‍ വിസ. മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ക്കും 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസയാണ് ലഭിച്ചത്. ഇരുവരും അടുത്ത ദിവസങ്ങളില്‍ ദുബൈയിലെത്തി വിസ സ്വീകരിക്കുമെന്നാണ് വിവരം.
വിവിധ മേഖലകളില്‍ സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നും ആദ്യമായാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതെങ്കിലും ഇന്ത്യന്‍ സിനിമയില്‍ നിന്നും ഷാരൂഖ് ഖാന് സഞ്ജയ് ദത്ത് തുടങ്ങി നിരവധി പേര് നേരത്തെ തന്നെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരുന്നു.

