വെസ്പ, ആപ്രീലിയ സ്‌കൂട്ടറുകള്‍ക്ക് വന്‍ ഓണം ഓഫര്‍

Web Desk
1 Min Read

കോഴിക്കോട്: വെസ്പ, അപ്രീലിയ ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ക്ക് നിര്‍മാതാക്കളായ പിയാജിയോ വെഹിക്കിള്‍സ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു.

city exchange


ഓണം ഓഫറുകളുടെ ഭാഗമായി മുഴുവന്‍ വെസ്പ, അപ്രീലിയ ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ക്ക്
സൗജന്യ ഇന്‍ഷൂറന്‍സ് ആണ് വാഗ്ദാനം ചെയ്യുന്നത്.
ഓരോ പര്‍ച്ചേസിനും സൗജന്യമായി ‘ഓണം കിറ്റ്’ ആണ് മറ്റൊരു സമ്മാനം.


പത്ത് ശതമാനം മുതല്‍ കുറഞ്ഞ പലിശയുള്ള കോവിഡ് യോദ്ധാക്കള്‍ക്കുള്ള സീറോ ഡയറക്റ്റ് പര്‍ച്ചേഴ്‌സ് പദ്ധതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഐ ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് നൂറ് ശതമാനം ധനസഹായത്തോടെ വാഹനം വാങ്ങാനും ഈ കാലയളവില്‍ കഴിയും.
സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള ജീവനക്കാര്‍ക്ക് നൂറ് ശതമാനം ഫണ്ടിംഗോടെ വാഹനം വാങ്ങുവാനുള്ള സൗകര്യം, എക്‌സ്‌ചേഞ്ച് വാഹനങ്ങള്‍ക്ക് 5000 രൂപ എക്‌സ്‌ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!