

കൊച്ചി: കൊച്ചി ആസ്ഥാനമായ ഐ എസ് ഒ സര്‍ട്ടിഫൈഡ് എഡ്യു-ടെക് കമ്പനി ഫിന്‍പ്രൂവ് ലേര്‍ണിംഗ് ഏപ്രില്‍ 20 മുതല്‍ ബംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് ഫിന്‍പ്രൂവ് കോമേഴ്സ് ബിരുധധാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നൂറു ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സ് ഉറപ്പ് നല്‍കുന്ന കോഴ്‌സുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ടാലി, ക്വിക്ക് ബുക്ക്‌സ്, സോഹോ ബുക്ക്‌സ്, എസ് എ പി തുടങ്ങിയ അക്കൗണ്ടിംഗ് സോഫ്റ്റ്വെയര്‍ കോഴ്‌സുകള്‍ കൂടാതെ ജി എസ് ടി, ഇന്‍കം ടാക്‌സ്, ഗള്‍ഫ് വാറ്റ് മുതലായ വിഷയങ്ങളിലും സിമുലേഷന്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടു കൂടി പ്രാക്ടിക്കല്‍ ട്രെയിനിങ് നല്‍കുന്നു എന്ന പ്രത്യേകതയും ഫിന്‍പ്രൂവിലുണ്ട്.

മലയാളികളായ ഫാക്കല്‍റ്റികളുടെ സേവനവും ഫിന്‍പ്രൂവില്‍ ലഭിക്കുന്നതാണ്. ബംഗളൂരു കെങ്കേരിയിലുള്ള സെന്റ് ബെനഡിക്ട്‌സ് കാമ്പസിലാണ് ഫിന്‍പ്രൂവിന്റെ ബംഗളൂരു ബ്രാഞ്ച് ഒരുക്കിയിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യവും കാന്റീനും ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ 25ന് ആരംഭിക്കുന്ന ബാച്ചുകളിലേക്കുള്ള അഡ്മിഷനുകള്‍ പുരോഗമിക്കുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നെതര്‍ലാന്റിലെ അംസ്റ്റര്‍ഡാമില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന പരിചയമുള്ള ചാര്‍ട്ടേഴ്ഡ് അക്കൗണ്ടന്റ് അലക്‌സ് വൈനന്‍ നയിക്കുന്ന സൗജന്യ സെമിനാര്‍ നടത്തും. 20ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ‘യൂറോപ്പിലെയും ഇന്ത്യയിലെയും അക്കൗണ്ടിങ് മേഖലയിലെ തോഴില്‍ സാധ്യതകള്‍’ എന്ന വിഷയത്തിലാണ് സൗജന്യ സെമിനാര്‍ നടത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു ആകര്‍ഷകമായ ഫീസ് ഡിസ്‌കൗണ്ടുകളും നിശ്ചിത കാലത്തേക്ക് ഫിന്‍പ്രൂവ് നല്‍കുന്നുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് 8593644444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

