

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റിയും ബീച്ച് സൈഡ് ക്ലബ്ബും സംയുക്തമായി നടത്തുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ബാങ്ക് ലിസി ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ നല്‍കുന്ന പദ്ധതിയാണിത്.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ നരേന്ദ്ര കുമാര്‍ നിര്‍വഹിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി പ്രസിഡന്റ് ഡോ. ബിബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലിസി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. പോള്‍ കാരേടന്‍ ആദ്യത്തെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍ രോഗിക്ക് കൈമാറി.

ലിസി ഹോസ്പിറ്റല്‍ പള്‍മനോളജി വിഭാഗം മേധാവിയും കേരള ചാപ്റ്റര്‍ ഓഫ് ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയുടെ സെക്രട്ടറിയുമായ ഡോ. പരമേശ് എ ആര്‍, റോട്ടറി ക്ലബ് ബീച്ച് സൈഡ് പ്രസിഡന്റ് ഷിയാസ് കുനിയില്‍, നവാസ് ഖാന്‍, ബിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.
താത്കാലിക ആവശ്യത്തിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍ ആവശ്യമുള്ള രോഗികള്‍ക്കും ഓക്‌സിജന്‍ കോണ്‍സെട്രേറ്റര്‍ മെഷീന്‍ സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും ലിസി ഹോസ്പിറ്റലിന്റെ 0484-2402044 എക്സ്റ്റന്‍ഷന്‍ 6088 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

