പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

Web Desk
0 Min Read

പത്തനംതിട്ട: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊന്നു. കൂടലിലാണ് അര്‍ധരാത്രി ഇരട്ടക്കൊലപാതകം നടന്നത്.

city exchange

വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍വെച്ചായിരുന്നു ബൈജു ഇരുവരേയും കൊലപ്പെടുത്തിയത്.

വീട്ടുവഴക്കിനെ തുടര്‍ന്നാണ് വൈഷ്ണവി ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയത്. പിന്നാലെയെത്തിയ ബൈജു വീടിന്റെ സിറ്റൗട്ടില്‍ വൈഷ്ണവിയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് വിഷ്ണുവിനേയും വിളിച്ചിറക്കി വെട്ടിവീഴ്ത്തിയതായാണ് പൊലീസ് പറയുന്നത്.

വിഷ്ണു സംഭവസ്ഥലത്തും വൈഷ്ണവി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമാണ് മരിച്ചത്. വിഷ്ണുവിന്റെ തലയില്‍ എട്ട് വെട്ടുകളുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!