അഭയം തേടി അഷറഫ് ഗനി യു എ ഇയില്‍

Web Desk
0 Min Read
Afghanistan's President Ashraf Ghani addresses the nation in a message in Kabul, Afghanistan August 14, 2021. Afghan Presidential Palace/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES

അബുദാബി: അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്ത പ്രസിഡന്റ് അഷറഫ് ഗനി യു എ ഇയില്‍. യു എ ഇ ഭരണകൂടം തന്നെയാണ് ഗനി രാജ്യത്ത് എത്തിയത് സ്ഥിരീകരിച്ചത്.
മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഗനിയ്ക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യു എ ഇ വൃത്തങ്ങള്‍ അറിയിച്ചു. യു എ ഇയില്‍ എവിടെയാണ് ഗനിയുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.

city exchange


നേരത്തെ അഷറഫ് ഗനി അഫ്ഗാനില്‍ നിന്ന് താജിക്കിസ്ഥാനിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നതെങ്കിലും അദ്ദേഹത്തിന് അഭയം നല്കാന്‍ രാജ്യം തയ്യാറായിരുന്നില്ല.
അഷറഫ് ഗനി രാജ്യം വിട്ടതോടെ കെയര്‍ടേക്കര്‍ പ്രസിഡന്റായി വൈസ് പ്രസിഡന്റ് അമറുല്ല സലെ പ്രഖ്യാപിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!