അഫ്ഗാന്‍ പതാക നീക്കം ചെയ്യുന്ന താലിബാനെ തടഞ്ഞ് ജനങ്ങള്‍ തെരുവില്‍

Web Desk
1 Min Read

കാബൂള്‍: ജലാലാബാദില്‍ നിന്നും അഫ്ഗാന്‍ പതാക നീക്കം ചെയ്തതിനെ തുടര്‍ന്ന് താലിബാനെതിരെ തെരുവിലിറങ്ങി ജനങ്ങള്‍. ദേശീയ പതാക നീക്കം ചെയ്യാനുള്ള താലിബാന്റെ ശ്രമങ്ങള്‍ക്കെതിരെ മറ്റിടങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നതായും അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്തു.

city exchange


അഫ്ഗാന്‍ പതാകം നീക്കം ചെയ്തതിനെ തുടര്‍ന്ന് ഖോസ്റ്റ് പ്രവിശ്യയിലും ജനങ്ങള്‍ തെരുവിലിറങ്ങി.
ജലാലാബാദില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് നടന്ന വെടിവെയ്പില്‍ മൂന്നു പേര്‍ മരിക്കുകയും പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പതാക നീക്കം ചെയ്യുന്നതിനെതിരെ ജലാലാബാദിലെ ഗണ്യമായ വിഭാഗം താലിബാനെതിരെ തിരിഞ്ഞിട്ടുണ്ട്. പതാക നീക്കം ചെയ്യുന്നതിനെതിരെ തെരുവിലിറങ്ങിയതിന് പുറമേ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. വ്യാപകമായി അഫ്ഗാന്‍ പതാകകള്‍ ജനങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

ജലാലാബാദിലെ പ്രധാന ചത്വരത്തില്‍ വീണ്ടും പതാക ഉയര്‍ത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പതാകയുമായി ബന്ധപ്പെട്ട സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തന്നെയും മറ്റൊരു വാര്‍ത്താ ഏജന്‍സി ടി വി ക്യാമറാമാനേയും താലിബാന്‍ ആക്രമിച്ചതായി പ്രാദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടര്‍ ബബ്രാക് അമിര്‍സാദയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!