ശ്രീലങ്കയില്‍ സമാധാനം പുലരാനാവശ്യമായ ഇടപെടലുകള്‍ നടത്തണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

Web Desk
1 Min Read

മണ്ണാര്‍ക്കാട്: അയല്‍ രാജ്യമായ ശ്രീലങ്ക അരാജകാവസ്ഥയിലാണ്. ജനങ്ങള്‍ പട്ടിണിയും മറ്റു പ്രതിസന്ധികളും കാരണം ദുരിതം നേരിടുകയാണ്. ഭരണകൂടത്തിന്റെ അശാസ്ത്രീയ നടപടികളാണ് ശ്രീലങ്കയെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടത്. ഈ സാഹചര്യത്തില്‍ ഭരണകൂടം ജനദ്രോഹ നീക്കങ്ങളും വിവേചനങ്ങളും അവസാനിപ്പിച്ച് സമാധാനം പുലരാനാവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇസ്‌ലാമിക് തിയോളജി വിദ്യാര്‍ഥികള്‍ക്കായി കൊമ്പം ഹിദായ കാമ്പസിലെ ബൂത്വി സ്ഫിയറില്‍ സംഘടിപ്പിച്ച ത്രിദിന കോണ്‍ഫറന്‍സായ സെന്‍സോറിയത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ട ശ്രീലങ്കന്‍ ജനത അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും വകയില്ലാതെ വലിയ ദുരന്തത്തിലേക്ക് നീങ്ങുകയാണ്. പഠിക്കാനോ പരീക്ഷകള്‍ എഴുതാനോ ഉള്ള അവസരം പോലുമില്ല. അയല്‍ രാഷ്ട്രം എന്ന നിലയില്‍ വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഇന്ത്യയും മുന്നോട്ടുവരണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

സമാപന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈനിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. മൂന്നാം ദിനത്തില്‍ ഇസ്ലാമിക് പീനല്‍ കോഡ്, അനന്തരാവകാശനിയമങ്ങള്‍, ഇസ്‌ലാമിക് ക്രിമിനോളജി തുടങ്ങിയ വിഷയങ്ങളില്‍ നടന്ന പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സ്വാലിഹ് സഅദി തളിപ്പറമ്പ്, മുശാവറ അംഗങ്ങളായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. രിഫാ ഈ ഹിമമി, അഡ്വ. ഉബൈദ് സുറൈജി, സയ്യിദ് ആശിഖ് തങ്ങള്‍ കൊല്ലം, പി ജാബിര്‍, എം ജുബൈര്‍, ശബീറലി മഞ്ചേരി, മുഹമ്മദ് റാഫി തിരുവനന്തപുരം സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!