

ആലുവ: ആലുവ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നു സഞ്ചാര യോഗ്യമല്ലാത്ത വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി അന്‍വര്‍ സാദത്ത് എം എല്‍ എ റവന്യൂ മന്ത്രി കെ.രാജന് നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തില്‍ 74.80 ലക്ഷം രൂപ അനുവദിച്ചതായി എം എല്‍ എ അറിയിച്ചു.

ആലുവ മുനിസിപ്പാലിറ്റി 18-ാം വാര്‍ഡ് ആസാദ് റോഡിന് 5 ലക്ഷം, 22-ാം വാര്‍ഡ് കല്ല് കടവ് സൈഡ് അശോക് ലെയിന്‍ റോഡ് 3 ലക്ഷം, 7-ാം വാര്‍ഡ് ബിപിന്‍ സ്റ്റോഴ്‌സിനും മുന്‍വശവും പറവൂര്‍ ജംഗ്ഷനില്‍ ഷാഡി ലെയില്‍ റോഡ് 2 ലക്ഷം, ചൂര്‍ണ്ണിക്കര പഞ്ചായത്ത് 1-ാം വാര്‍ഡ് ഉള്ളിയന്നൂര്‍ കടത്ത് റോഡ് ബൈ ലൈന്‍ റോഡ് 7.10 ലക്ഷം, 16-ാം വാര്‍ഡ് ഐരാര്‍ റോഡ് 5 ലക്ഷം, നെടുമ്പാശ്ശേരി പഞ്ചായത്ത് 10-ാം വാര്‍ഡ് എയര്‍പോര്‍ട്ട് തുരുത്ത് കനാല്‍ റോഡ് 5 ലക്ഷം, 17-ാം വാര്‍ഡ് കുന്നശ്ശേരി റോഡ് 6 ലക്ഷം, പെങ്ങമനാട് പഞ്ചായത്ത് 13-ാം വാര്‍ഡ് പുതുവാന്‍കുന്ന റോഡ് 3.20 ലക്ഷം, 18-ാം വാര്‍ഡ് ചെറുപറമ്പ് റോഡ് 2.5 ലക്ഷം, വാര്‍ഡ് 5 കപ്പേളപ്പടി റോഡ് 4.50 ലക്ഷം, കാഞ്ഞൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് വെണ്മണി റോഡ് 5 ലക്ഷം, 9-ാം ഈഴാത്തിക്കടവ് റോഡ് 40 ലക്ഷം, 3-ാം വാര്‍ഡ് പയ്യപ്പിള്ളി റോഡ് 30 ലക്ഷം, ശ്രീമൂലനഗരം 8-ാം വാര്‍ഡ് പാറത്തെ സബ് റോഡ് പാററ്റ് ലിങ്ക് റോഡ് 5 ലക്ഷം, 10-ാം വാര്‍ഡ് തട്ടാന്‍പടി കോളനി റോഡ് 5 ലക്ഷം, എടത്തല പഞ്ചായത്ത് 7-ാം വാര്‍ഡ് ജി സി ഡി എ കെ കെ നഗര്‍ റോഡ് 50 ലക്ഷം, 12-ാം വാര്‍ഡ് വള്ളാനി കടുവന്‍കുഴി റോഡ് 5 ലക്ഷം.

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നു യോഗ്യമല്ലാത്ത വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമായ ഫണ്ട് അനുവദിച്ചറവന്യൂ മന്ത്രി കെ രാജന് അന്‍വര്‍ സാദത്ത് എം എല്‍ എ നന്ദി അറിയിച്ചു.
