കാലിക്കറ്റ് എയര്‍പോര്‍ട്ട് ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാറിനെ അഭിനന്ദിച്ച് ഗപാഖ്

Web Desk
1 Min Read

ദോഹ: കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് 18.5 ഏക്കര്‍ ലഭ്യമാക്കിയാല്‍ മതിയെന്ന കേന്ദ്ര വ്യാമയാന മന്ത്രി ജ്യോതിരാതിര്യ സിന്ധ്യ അടുത്തിടെ നടത്തിയ പാര്‍ലമെന്റ് പ്രസ്താവനയെത്തുടര്‍ന്ന് പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് കേരള സര്‍ക്കാര്‍ ത്വരിതഗതിയില്‍ നടപടികള്‍ ആരംഭിക്കുകയും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കായിക- വഖഫ് ഹജ്ജ് കാര്യമന്ത്രി വി അബ്ദുല്‍ റഹ്മാനെ ചുമതലപ്പെടുത്തുകയും ചെയ്തതില്‍ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്) സര്‍ക്കാറിനെയും ഈ കാര്യത്തിനായി യത്‌നിക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും അഭിനന്ദിച്ചു. പ്രസിഡന്റ് കെ കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ അഭിനന്ദനം അറിയിച്ചു.

city exchange

പ്രസ്തുത ഭൂമി ലഭ്യമാക്കിയില്ലെങ്കില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് എന്നെന്നേക്കും ഇല്ലാതാവുമെന്നും അതോടെ എയര്‍പോര്‍ട്ട് വികസനവും പുരോഗതിയും ഇല്ലാതാവുകയും ചെയ്യുമെന്നും ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കണമെന്ന് പാര്‍ലെമെന്റില്‍ ചര്‍ച്ച വന്ന ഉടന്‍ കേരളാ മുഖ്യമന്ത്രി, എം പിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് ഗപാഖ് അഭ്യര്‍ഥിക്കുകയും അതിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ വിഷയത്തില്‍ ആദ്യമായി ഇടപെടലുകള്‍ നടത്തിയത് ഗപാഖ് ആണെന്നതില്‍ ചാരിതാഥ്യമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതോടെ 2015 മുതല്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയ വലിയ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!