ലഹരി വിരുദ്ധ ക്യാമ്പയിന്‍ എക്‌സൈസ് വകുപ്പില്‍ നിന്നും മാറ്റി യുവജനകാര്യ, സ്‌പോര്‍ട്‌സ്, സാമൂഹ്യ ക്ഷേമ വകുപ്പുകളെ ഏല്‍പ്പിക്കണം: അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: ലഹരി വിരുദ്ധ ക്യാമ്പയിന്‍ എക്‌സൈസ് വകുപ്പില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി യുവജനകാര്യ, സ്‌പോര്‍ട്‌സ്, സാമൂഹ്യ ക്ഷേമ വകുപ്പുകളെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് നേരില്‍ കണ്ട് കത്ത് നല്‍കി ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ.

city exchange

എക്‌സൈസ് വകുപ്പ് ശ്രദ്ധ ചെലുത്തേണ്ടത് ലഹരി കടത്തുകാര്‍, വ്യാജമദ്യം കൊണ്ടുവരുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ലഹരിയും അനുബന്ധമായതുമായ കേസുകളില്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമാണ്. ഇതിലൂടെ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സാധിക്കും. അതിനാല്‍ എക്‌സൈസ് വകുപ്പിനെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്തി ക്യാമ്പയിനുകളുടെ പൂര്‍ണ്ണ ചുമതല യുവജനകാര്യം, സ്‌പോര്‍ട്‌സ്, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി ഇടപെട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് കൊടുത്തത്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണത്തിന് പോകുമ്പോള്‍ അവര്‍ക്ക് വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിയില്ല എന്നും കത്തില്‍ സൂചിപ്പിച്ചു.

യുവജനകാര്യം, സ്‌പോര്‍ട്‌സ്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ലാഭവിഹിതത്തില്‍ നിന്നും ഒരു തുക ക്യാമ്പയിന്‍ ചെയ്യുന്ന ഈ വകുപ്പുകള്‍ക്ക് കൈമാറണം. കേരളത്തില്‍ തന്നെയുള്ള അറിയപ്പെടുന്ന പ്രൊഫഷണല്‍ മോട്ടിവേറ്റര്‍മാരെകൊണ്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്താനും അതിലൂടെ അവരില്‍ വലിയ മാറ്റം ഉണ്ടാക്കുന്നതിനും ലഹരി ഉപയോഗത്തിലേയ്ക്ക് പോകാതെ അവരെ തടയുന്നതിനും സാധിക്കുമെന്നും കത്തില്‍ പറഞ്ഞു.

- Advertisement -
Ad image

എം എല്‍ എ നിയമസഭയില്‍ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് മറുപടിയായി സ്‌കൂളുകളില്‍ ഒരു പിരീഡ് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അത് മുഖ്യമന്ത്രി ഇടപെട്ട് നടപ്പിലാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ലഹരിയുമായി ബന്ധപ്പെട്ട് പി സി വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചശേഷം നടന്ന ചര്‍ച്ചയിലും അന്‍വര്‍ സാദത്ത് ഇതേ വിഷയം തന്നെ ഉന്നയിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!