ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി മരിച്ചു

Web Desk
1 Min Read

ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് കരുതുന്ന ജാപ്പനീസ് വനിത മരിച്ചതായി പ്രാദേശിക ഉദ്യോസ്ഥര്‍ അറിയിച്ചു. 119 വയസ്സുകാരി കെയ്ന്‍ തനകയാണ് മരിച്ചത്.

city exchange

1903 ജനുവരി രണ്ടിന് ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ഫുകുവോക്ക മേഖലയിലാണ് കെയ്ന്‍ തനക ജനിച്ചത്. റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തിയതും മേരിക്യൂരി നൊബേല്‍ സമ്മാനത്തിന് അര്‍ഹമായതും ആ വര്‍ഷത്തിലായിരുന്നു.

അടുത്ത കാലം വരെ താരതമ്യേന നല്ല ആരോഗ്യമുണ്ടായിരുന്ന കെയ്ന്‍ ഒരു നഴ്‌സിംഗ് ഹോമിലാണ് കഴിഞ്ഞിരുന്നത്. അവിടെ ബോര്‍ഡ് ഗെയിമുകള്‍ ആസ്വദിച്ചും ഗണിത പ്രശ്‌നങ്ങള്‍ പരിഹരിച്ചും സോഡയും ചോക്കലേറ്റും കഴിച്ചും ആനന്ദത്തോടെയായിരുന്നു അവരുടെ ജീവിതം.

- Advertisement -
Ad image

ഒരു നൂറ്റാണ്ടു മുമ്പ് 1922ല്‍ ഹിഡിയോ തനകയെ വിവാഹം കഴിച്ചു നാലു കുട്ടികള്‍ ജനിച്ച ദമ്പതികള്‍ അഞ്ചാമതൊരു കുട്ടിയെ ദത്തെടുത്തിരുന്നു. തന്റെ ചെറിയ പ്രായത്തില്‍ നൂഡില്‍സ് ഷോപ്പും അരി കേക്ക് കടയും ഉള്‍പ്പെടെ വിവിധ ബിസിനസുകള്‍ നടത്തിയിരുന്നു.

2021ലെ ടോക്യോ ഒളിംപിക്‌സില്‍ ദീപശിഖാ റാലിയില്‍ വീല്‍ ചെയറില്‍ പങ്കെടുക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അത് നടക്കാതെ പോകുകയായിരുന്നു.

2019ലാണ് ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കെയ്ന്‍ തനകയെ ഗിന്നസ് റെക്കോര്‍ഡില്‍ അംഗീകരിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം ഏതാണെന്ന ചോദ്യത്തിന് ഇപ്പോള്‍ എന്നായിരുന്നു അന്ന് നല്കിയ മറുപടി.

രാവിലെ ആറു മണിക്ക് ഉറങ്ങിയെഴുന്നേല്‍ക്കുന്ന കെയ്ന്‍ ഉച്ചക്കു ശേഷം ഗണിതശാസ്ത്രം പഠിക്കാനും കാലിഗ്രാഫി പരിശീലിക്കാനും ചെലവഴിച്ചിരുന്നു. ഒഥല്ലോ ഗെയിം ഇഷ്ടവിനോദമായ അവര്‍ ക്ലാസിക് ബോര്‍ഡ് ഗെയിമില്‍ പലപ്പോഴും റെസ്റ്റ് ഹോം സ്റ്റാഫിനെ പരാജയപ്പെടുത്തിയിരുന്നു.

ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും പ്രായമുള്ള ജനസംഖ്യ ജപ്പാനിലാണ്. അവിടുത്തെ ജനസംഖ്യയില്‍ ഏകദേശം 28 ശതമാനം 65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.

1997ല്‍ മരിച്ച 122 വര്‍ഷവും 164 ദിവസവും ജീവിച്ച ഫ്രഞ്ച് വനിത ജീന്‍ ലൂയിസ് കാല്‍മെന്റാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഏറ്റവും കൂടുതല്‍ ജീവിച്ച വ്യക്തി.

Share This Article
Leave a Comment
error: Content is protected !!