

തൃശൂര്‍: ആറോറ ഫിലിം കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ രോഹിത് നാരായണനും സംഘവും ഒരുക്കുന്ന മിസ് കേരള ഫിറ്റ്‌നസ് ആന്റ് ഫാഷന്‍ ഇത്തവണ തൃശൂരില്‍.

തൃശ്ശൂരിലെ ആദ്യത്തെ ഫൈവ്സ്റ്റാര്‍ ബാക്ക്വാട്ടര്‍ റിസോര്‍ട്ട് ബ്ലൂ സെറിന്‍ റിസോര്‍ട്ടിലാണ് ഇത്തവണ ഇവന്റ് നടത്തുന്നത്. ഇവന്റ് ല്‍ ടി ജെ ഡിസൈനര്‍ ബുട്ടിക് പാര്‍ട്ണറും ഹാപ്പെനേഡ്സ്റ്റന്‍സ് കംഫര്‍ട് പാര്‍ട്ണറും പരിഷ്യ- മേക്കപ്പ് പാര്‍ട്ണറും കൂടാതെ ആയുര്‍ബ്ലിസ് എന്നിവരോടൊപ്പം റിലേയിന്‍സ് ട്രെന്‍ഡ്‌സ് ഫാഷന്‍ പാര്‍ട്ണര്‍ ആയും വരുന്നു.

ബ്ലൂ സെറീന്‍ റിസോര്‍ട്ടില്‍ നടന്ന പ്രീ ഇവന്റ് ആന്‍ഡ് 2021 ലോഗോ ലോഞ്ചില്‍ ഫൈനല്‍ ലിസ്റ്റ് മത്സരാര്‍ഥികള്‍ക്കൊപ്പം പ്രശസ്ത സിനിമാ താരങ്ങള്‍ ഷൈന്‍ ടോം ചാക്കോ, മരിയ വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു, സിനിമാ സംവിധായകരായ പ്രമോദ് പപ്പന്‍, വെള്ളേപ്പം സിനിമയുടെ സംവിധായകന്‍ പ്രവീണ്‍ പൂക്കാടന്‍ എന്നിവര്‍ പങ്കെടുത്തു..
കേരളത്തില്‍ ആദ്യമായി ട്രൈബല്‍ മേഖലയില്‍ നിന്നും ഒരു പെണ്‍കുട്ടിയേയും കാന്‍സര്‍ രോഗത്തെ വളരെ ചെറിയ പ്രായത്തില്‍ മനഃശക്തി കൊണ്ട് അതിജീവിച്ച മറ്റൊരു പെണ്‍കുട്ടിയേയും നേരിട്ട് റാമ്പില്‍ അവതരിപ്പിയ്ക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. മിസ്് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷനു വേണ്ടി ചെയ്ത ടൈറ്റില്‍ സോങ്ങിന്റെ സംഗീത സംവിധാനം ശ്യാം ധര്‍മന്‍, വരികള്‍ എം ഡി രാജേന്ദ്രന്‍, ഇംഗ്ലീഷ് വരികള്‍ ചിട്ടപ്പെടുത്തിയത് രമാ രഞ്ജിനിയും ആണ്.
പാട്ടിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ മിസ്് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ ഫൈനലിസ്റ്റില്‍ ഒരാളായ അലീഷ ജോയിയും മലയാളം വേര്‍ഷന്‍ ഗായിക കവിതയുമാണ് പാടിയത്.
ബിഹൈന്റ്‌വുഡ് മീഡിയ ആണ് ഇത്തവണ ഡിജിറ്റല്‍ മീഡിയ പാര്‍ട്ണര്‍. ബിഹൈന്റ്‌വുഡിന്റെ എന്റര്‍ടൈന്‍മെന്റ് ചാനലില്‍ മിസ്സ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷനുമായി ചേര്‍ന്ന് നിരവധി ഗെയിമുകളും പരിപാടികളും നടത്തുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

