പിതൃഅമീറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ഉപപ്രധാനമന്ത്രി അമീറിനെ സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ഒമാന്‍ സുല്‍ത്താനേറ്റിന്റെ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ് ലുസൈല്‍ കൊട്ടാരത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സന്ദര്‍ശിച്ചു.

city exchange

കൂടിക്കാഴ്ചയില്‍ ഖത്തര്‍ ഉപഅമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, അമീറിന്റെ വ്യക്തിപരമായ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി എന്നിവരും പിതാവ് അമീറിന്റെ പുത്രന്മാരും നിരവധി ശൈഖുമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിക്കൊപ്പം സാമ്പത്തികകാര്യ ഉപപ്രധാനമന്ത്രി തെയാസിന്‍ ബിന്‍ ഹൈതം അല്‍ സഈദ്, വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, വാര്‍ത്താവിതരണ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹറാസി, പൈതൃക- ടൂറിസം മന്ത്രി ഇബ്രാഹിം ബിന്‍ സഈദ് അല്‍ ബുസൈദി എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!