ആട്യ പാട്യ ദേശീയ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ്:പോണ്ടിച്ചേരി ജേതാക്കള്‍; കേരളം റണ്ണര്‍ അപ്പ്

Web Desk
1 Min Read

കോഴിക്കോട്: ഏഴാമത് പുരുഷ- വനിത സീനിയര്‍ ദേശിയ ആട്യ പാട്യ ഫെഡറേഷന്‍ കപ്പ്
ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ- വനിത വിഭാഗങ്ങളിലായി പോണ്ടിച്ചേരി ചാമ്പ്യന്മാരായി.

city exchange

ആതിഥേയരായ കേരളത്തെ ഒരു സെറ്റിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇരു വിഭാഗത്തിലും പോണ്ടിച്ചേരി ജേതാക്കളായത്. പുരുഷ- വനിത വിഭാഗത്തില്‍ കേരളം റണ്ണര്‍ അപ്പായി.

മികച്ച കളിക്കാരായി അനു ഭായ്, എന്‍ സഞ്ജയ്
(ഇരുവരും പോണ്ടിച്ചേരി) എന്നിവരെ തെരഞ്ഞെടുത്തു.

ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ് ട്രോഫികള്‍ വിതരണം ചെയ്തു.
ആട്യ പാട്യ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

ആട്യ പാട്യ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് വി ശിവകുമാര്‍, വി എം മോഹനന്‍ മാസ്റ്റര്‍, ജില്ല റഗ്മി അസോസിയേഷന്‍ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, സി ഇ ഒ ജയകവിശ്വര്‍,
വി പി കപിശ്വര്‍, സുഭാഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് വനിതാ ടീമുകളും എട്ട് പുരുഷ ടീമുകളുമായി 250ഓളം മത്സരാര്‍ഥികളാണ് രണ്ട് ദിവസങ്ങളിലായി മാറ്റുരച്ചത്.

Share This Article
Leave a Comment
error: Content is protected !!