

ദോഹ: ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ കുവാഖ് കണ്ണൂരിനെ പരാജയപ്പെടുത്തി.

കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ 31-ാം നമ്പര്‍ താരം സുബൈര്‍ സാലിഹ് ഫ്രണ്ട്‌സ് ഓഫ് തൃശൂരിനു വേണ്ടി ആദ്യ ഗോള്‍ നേടി. അടുത്ത മിനുട്ടില്‍ രണ്ടാമതും കണ്ണൂരിന്റെ വല കുലുക്കി തൃശൂര്‍ ആധിപത്യം സ്ഥാപിച്ചു.

പത്താം നമ്പര്‍ താരം അല്‍ഷ്യസാണ് തൃശൂരിനു വേണ്ടി രണ്ടാം ഗോള്‍ നേടിയത്. കളി ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ ജയിച്ചെങ്കിലും മാന്‍ ഓഫ് ദി മാച്ച് കുവാഖ് കണ്ണൂരിന്റെ ഹംദാന്‍ അഹമ്മദ് സ്വന്തമാക്കി.
