ആസ്റ്ററുമായി ചേര്‍ന്ന് സംസ്‌കൃതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ സംസ്‌കൃതി ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ ഉദ്ഘാടനം ചെയ്തു.

city exchange

സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഫവാദ് ഉസ്മാന്‍, സംസ്‌കൃതി സോഷ്യല്‍ വിഭാഗം കണ്‍വീനര്‍ ഒ കെ സന്തോഷ്, ഇ എം സുധീര്‍, പ്രമോദ് ചന്ദ്രന്‍, സുനില്‍ കുമാര്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് തുടങ്ങിയവര്‍ ആശംസകള്‍ കൈമാറി.

ആവശ്യമുള്ള രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും ബി പി മോണിറ്റര്‍, ഗ്ലൂക്കോ മീറ്റര്‍ എന്നിവയും വിതരണം ചെയ്തു. ഡോക്ടര്‍മാര്‍ക്കുള്ള സംസ്‌കൃതിയുടെ ആദരം കൈമാറി ഇന്റര്‍നാഷണല്‍ ഡോക്ടര്‍സ് ഡേ ആഘോഷിച്ചു.

- Advertisement -
Ad image

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നാനൂറോളം പേര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. ഇന്‍ഡസ്ട്രിയല്‍ ഏരിയ കേന്ദ്രീകരിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വാഹന സൗകര്യവും സംസ്‌കൃതി ഏര്‍പ്പെടുത്തിയിരുന്നു.

സംസ്‌കൃതി ട്രഷറര്‍ ശിവാനന്ദന്‍, വൈസ്പ്രസിഡന്റ് ബിന്ദു പ്രദീപ്, സെക്രട്ടറി സുഹാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ മെഡിക്കല്‍ ക്യാമ്പിന് സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ അസീസ് സ്വാഗതവും റയീസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!