

ദോഹ: തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനവും പാഠേതര വിഷയങ്ങളിലുള്ള കഴിവും താത്പര്യവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ മദ്രസ വിദ്യാര്‍ഥികളുടെ സ്റ്റുഡന്‍സ് കൗണ്‍സില്‍ രൂപീകരിച്ചു. ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ കൗണ്‍സില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. സ്വദര്‍ മുഅല്ലിം റഹ്മത്തുള്ള സഖാഫി ഉദ്ഘാടനവും മദ്‌റസ മുഅല്ലിം സ്റ്റാഫ് സെക്രട്ടറി സജീര്‍ ജൗഹരി ആമുഖ ഭാഷണവും മദ്‌റസ സ്റ്റുഡന്റ്‌സ് ക്യാപ്റ്റന്‍ മുഹമ്മദ് രിസാന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി മുഹമ്മദ് രിസാന്‍ (ക്യാപ്റ്റന്‍), സിനാന്‍ ഫൈസല്‍ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് റബീഹ് പാലോളി (ടാലന്റ് ക്ലബ് ലീഡര്‍), മുഹമ്മദ് ഷാബിന്‍ (മാഗസിന്‍ എഡിറ്റര്‍), സിനാന്‍ അഷ്‌റഫ് (ഹൗസ് ക്യാപ്റ്റന്‍), സയ്യിദ് മുഹമ്മദ് ഷാഫി (സ്പിരച്ചല്‍ ഗാതറിംഗ് ലീഡര്‍), മുഹമ്മദ് ദുല്‍ഫുഖാര്‍ (ഹെല്‍ത്ത് ആന്റ് സ്‌പോട്‌സ്), മുഹമ്മദ് അമാനി (ഹ്യുമാനിറ്റേറിയന്‍), ഷാന്‍ ഷൗക്കത്ത്, മുഹമ്മദ് മുനവ്വര്‍, ഫാമിദ്, മെഹ്ഫില്‍, മെഹ്നാസ്, ഡാനിഷ് ഫസ്ല്‍, ഷാസില്‍ മൊയ്തീന്‍, മുഹമ്മദ് ഷാദില്‍, മുഹമ്മദ് ബിന്‍ ആമിദ് (കൗണ്‍സില്‍ അംഗങ്ങള്‍).

ഗേള്‍സ് കൗണ്‍സില്‍:സഫിയ്യ അമീര്‍ (ക്യാപ്റ്റന്‍) ഹിബ ഫാത്തിമ (വൈസ് ക്യാപ്റ്റന്‍), ഫാത്തിമ മെഹര്‍ (ടാലന്റ് ക്ലബ് ലീഡര്‍), ഫാത്തിമ ഫെമിന്‍ (മാഗസിന്‍ എഡറ്റര്‍), ഹംദ ഫൈസല്‍ (ഹൗസ് ക്യാപ്റ്റന്‍), റഫീദ റഫീഖ് (ഹെല്‍ത്ത് ആന്റ് സ്‌പോര്‍ട്‌സ്), ഹാദിയ ഫൈസല്‍ (സ്പിരിച്ചല്‍ ഗാതറിംഗ് ലീഡര്‍), ഫിദ സാക്കിര്‍ ഹുസൈന്‍ (ഹ്യുമനിറ്റേറിയന്‍), സിദ്‌റത്തുല്‍ മുന്‍തഹ, ഹസ്‌വ ഷമീം, ഫാത്തിമ അഫ്‌റ, അഫ്‌സാന അജീഷ്, ആമിന അബ്‌റാര്‍, യാറ സുഹാന (കൗണ്‍സില്‍ അംഗങ്ങള്‍).
