ജെനിറ്റ് ജോബിന് യാത്രയയപ്പ് നല്കി

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആയിരുന്ന ജെനിറ്റ് ജോബിന് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.

city exchange

ഹിലാല്‍ കലാക്ഷേത്ര ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷ കാലയളവില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് കമ്മിറ്റിക്ക് മുന്നോട്ട് പോകാന്‍ സാധിച്ചതിന് ജെനിറ്റിന്റെ കഠിനാധ്വാനം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ അഭാവം ഖത്തറിലെ ഇന്‍കാസിന് നികത്താവാത്തത് ആണെങ്കിലും ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും കോണ്‍ഗ്രസ്് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ജെനിറ്റ് എന്നും മുന്നില്‍ ഉണ്ടാവും എന്നത് തീര്‍ച്ചയാണെന്ന് ശ്രീരാജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ സുരേഷ് കരിയാട്, മുബാറക്ക് അബ്ദുല്‍ അഹദ്, അബ്ദുല്‍ റഷീദ്, ദേവാനന്ദ് തയ്യില്‍, ഷമീര്‍ മട്ടന്നൂര്‍, നിയാസ് ചിറ്റാലിക്കല്‍, സുലൈമാന്‍ കെ, സനില്‍ മക്രേരി, മാലി മെരുവമ്പായി, രാഹുല്‍ രാജ്, നവാസ് കെ, ശ്രീദീപ് കെ, ജിയോ, അജീര്‍ പി, സുനില്‍ കുമാര്‍ എ വി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

- Advertisement -
Ad image

നിയാദ് എ പി, അസ്സൈനാര്‍, അനീസ് അലി
മുഹമ്മദ് സാജിദ്, അലി, ഷാനിഫ്, സഫ്‌നാസ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്കി.

ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡണ്ട് ശ്രീരാജും വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദും ചേര്‍ന്ന് കൈമാറി. യാത്രയയപ്പ് ചടങ്ങിന് സെക്രട്ടറി അഭിഷേക് മാവിലായി സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!