

തിരുവനന്തപുരം: പീഡന പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പി സി ജോര്‍ജ്ജിന് ജാമ്യം. കേസിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസില്‍ വഞ്ചിയൂര്‍ കോടതി ജാമ്യം നല്‍കിയത്.

ജോര്‍ജിനെതിരെ പരാതി നല്കിയ വനിതയുടെ പശ്ചാതലത്തിലെ സംശയാസ്പദമായ കാര്യങ്ങളും ജോര്‍ജ്ജിന്റെ ആരോഗ്യസ്ഥിതിയും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റ് ശനിയാഴ്ചയായതിനാലും തുടര്‍ന്നു വരുന്ന ഞായറാഴ്ച അവധിയായതിനാലും കോടതി റിമാന്റ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അറസ്റ്റ് ചെയ്യാന്‍ കാണിച്ച തിടുക്കവും അസാധാരണ സാഹചര്യവും ജാമ്യം നല്കാന്‍ കോടതിയെ പ്രേരിപ്പിച്ചുവെന്നാണ് കരുതുന്നത്.

പരാതിക്കാരെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ സ്വാധീനിക്കരുത്, എല്ലാ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

