സൗദിക്കും ഒമാനുമൊപ്പം നാവിക അഭ്യാസത്തില്‍ ഇസ്രായേലും

Web Desk
1 Min Read

മനാമ: ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത സൗദി അറേബ്യയും ഒമാനുമായി ചേര്‍ന്ന് ഇസ്രായേല്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നാവികാഭ്യാസം നടത്തി. അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു നാവികാഭ്യാസം

city exchange

അറുപതോളം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ മാരിടൈം എക്‌സര്‍സൈസ് 2022ന്റെ ഭാഗമായായിരുന്നു നാവിക അഭ്യാസം സംഘടിപ്പിച്ചത്. സൗദിക്കു പുറമേ യു എ ഇയിലും ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയിലുണ്ടായ പിരിമുറുക്കം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയായിരുന്നു അഭ്യാസം.
ഇസ്രായേലുമായി യു എ ഇയും ബഹറൈനും നയതന്ത്രബന്ധം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇതേതുടര്‍ന്ന് നവംബറില്‍ രണ്ടു രാജ്യങ്ങളുമായി ചേര്‍ന്ന് ആദ്യമായി ഇസ്രായേല്‍ ആദ്യമായി നാവികാഭ്യാസം നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഇസ്രായേല്‍ ഇന്റര്‍നാഷണല്‍ മാരിടൈം എക്‌സര്‍സൈസില്‍ പങ്കെടുക്കുന്നത്.

നയതന്ത്രബന്ധങ്ങളില്ലാത്ത സൗദി അറേബ്യയുമായി പരസ്യമായി നാവികാഭ്യാസത്തില്‍ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി. എന്നാല്‍ ഇസ്രായേലുമായി യാതൊരുതരത്തിലും ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത കുവൈത്തും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കെടുത്തിട്ടില്ലെന്ന് യു എസ് നാവികസേന അറിയിച്ചു.

- Advertisement -
Ad image

യു എസ് നേവി ഫിഫ്ത്ത് ഫ്‌ളീറ്റിന്റെ ആസ്ഥാനവും മിഡില്‍ ഈസ്റ്റിനുള്ള യു എസ് മിലിട്ടറി കോ-ഓര്‍ഡിനേഷന്‍ അംബ്രല്ല സംഘടനയായ സെന്റ്‌കോമിന്റെ ചില പ്രവര്‍ത്തനങ്ങളും ബഹ്‌റൈനില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇസ്രായേല്‍ സെന്റ്‌കോമില്‍ ഉള്‍പ്പെട്ടത്.

ബഹറൈനില്‍ നിന്നാരംഭിച്ച് അറേബ്യന്‍ ഗള്‍ഫ്, അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലാണ് നാവികാഭ്യാസം നടത്തിയത്.

Share This Article
Leave a Comment
error: Content is protected !!