

ദോഹ: യുവകലാസാഹിതി ഖത്തര്‍ വാര്‍ഷിക സമ്മേളനം ഷാനവാസ് തവയില്‍ ഉദ്ഘാടനം ചെയ്തു. കെ ഇ ലാലു അധ്യക്ഷത വഹിച്ച. ഇബ്രൂ ഇബ്രാഹിം, സിറാജുദ്ധീന്‍ എം, പ്രദീപ് തെക്കനത്, സുജന്‍ ധര്‍മപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: രാഗേഷ് കുമാര്‍ (സെക്ര), അജിത് പിള്ള (പ്രസി), സറിന്‍ കക്കത്ത് (ട്രഷ), മോഹന്‍ ജോണ്‍, രജി പുത്തൂര്‍ (ജോ സെക്ര), രഘുനാഥന്‍, ജോബിന്‍ പണിക്കര്‍ (വൈസ് പ്രസി).

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഷാനവാസ് തവയില്‍, കെ ഇ ലാലു, ഇബ്രൂ ഇബ്രാഹിം, കെ വി മുരളി, ജലാല്‍ ഹാഷിം കുട്ടി, സൂരജ് ഉപ്പോട്ട്, പ്രദീപ് തെക്കനത്, സിറാജുദ്ധീന്‍ എം, ബിജോയ്, മജീദ്, മഹേഷ് മോഹന്‍, ഷബീര്‍ സനൂപ്, ഷഹീര്‍ ഷാന്‍, ജീമോന്‍ ജേക്കപ്പ്, ബിജു ഇസ്മായില്‍, ലിസാം.
കേന്ദ്ര സംസ്ഥന സര്‍ക്കാരുകള്‍ പ്രവാസി പുനരധിവാസത്തിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കണമെന്നും കേന്ദ്ര സംസ്ഥന സര്‍ക്കാരുകളുടെ പദ്ധതി വിഹിതത്തില്‍ 10 ശതമാനം പ്രവാസി ക്ഷേമങ്ങള്‍ക്ക്് മാറ്റി വെക്കണമെന്നും സമ്മളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസ ഷേമ നിധിയില്‍ ചേര്‍ന്നവര്‍ക്കു ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ വളരെ തുച്ഛമാണ്. അത് 10000 രൂപയാക്കി ഉയര്‍ത്തണമെന്ന സമ്മളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ അംശാദായം അടക്കുന്ന പ്രവാസികളുടെ ആനുപാതിക പെന്‍ഷന്‍ ഓരോ അധിക വര്‍ഷത്തിനും പെന്‍ഷന്‍ തുകയുടെ അഞ്ച് ശതമാനം തുക കൂടി പെന്‍ഷനില്‍ കൂട്ടി നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

