നാഷണല്‍ പെയിന്റ്സ് ഫാക്ടറീസ് ഡീലേഴ്സ് സംഗമം 15ന്; മികച്ച ഉപഭോക്താക്കളെ ആദരിക്കും

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രമുഖ പെയിന്റ് ഉത്പന്ന നിര്‍മ്മാതാക്കളായ നാഷണല്‍ പെയിന്റ്സ് ഫാക്ടറീസ് കമ്പനി വാര്‍ഷിക ഡീലേഴ്സ് സംഗമം പ്രഖ്യാപിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ ഗിവാന ഹാളിലാണ് ചടങ്ങുകള്‍ നടക്കുകയെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

2025ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനിയുടെ ഡീലര്‍മാരെയും ഉപഭോക്താക്കളെയും ചടങ്ങില്‍ ആദരിക്കുകയും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.

2026-ലേക്കുള്ള കമ്പനിയുടെ പുതിയ കാഴ്ചപ്പാടുകളും പുതുതായി വികസിപ്പിച്ചെടുത്ത ഉldhന്നങ്ങളും ചടങ്ങില്‍ പരിചയപ്പെടുത്തും. കമ്പനിയുടെ ടെക്‌നിക്കല്‍ ടീം ആണ് പുതിയ മാറ്റങ്ങളെക്കുറിച്ച് ചടങ്ങില്‍ വിശദീകരിക്കുക.

ഖത്തറിലെ നിര്‍മ്മാണ മേഖലയില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ഗുണമേന്മയുള്ള ഉldhന്നങ്ങള്‍ ലഭ്യമാക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ബിന്‍ സാല അല്‍ ഖുലൈഫി പറഞ്ഞു.

- Advertisement -
Ad image

റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഹമ്മദ് ബിന്‍ സാല അല്‍ ഖുലൈഫി, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ എബ്രഹാം, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ലിയാഖത്ത് അഞ്ചും എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!