ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം അമീര്‍ സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന 12-ാമത് ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം (അഗ്രൈറ്റ്ക്യു 2025) അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിച്ചു.

city exchange

സന്ദര്‍ശന വേളയില്‍, ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ചട്ടക്കൂടിനുള്ളില്‍ രാജ്യത്തെ സമഗ്ര വികസനത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കാര്‍ഷിക മേഖലയിലെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ജലം പാഴാക്കല്‍ കുറയ്ക്കുന്നതിനും നൂതനാശയങ്ങളും സുസ്ഥിര വികസനവും വര്‍ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും പുതിയ കാര്‍ഷിക സംവിധാനങ്ങളെയും നൂതന പരിഹാരങ്ങളെയും കുറിച്ച് പങ്കെടുക്കുന്ന രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രദര്‍ശന ഹാളുകളെയും പവലിയനുകളെയും കുറിച്ച് അമീറിന് വിശദീകരിച്ചു.

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ചട്ടക്കൂടിനുള്ളില്‍ രാജ്യത്തെ സമഗ്ര വികസനത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പവലിയനും അമീര്‍ സന്ദര്‍ശിച്ചു. അമീറിനൊപ്പം നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!