മുഹമ്മദ് ആസിം വെളിമണ്ണക്ക് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: 2014ലെ യൂണിസെഫ് ചൈല്‍ഡ് അച്ചീവേഴ്സ് അവാര്‍ഡ് ജേതാവ് ആസിം വെളിമണ്ണക്ക് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സ്വീകരണം നല്‍കി. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം വീക്ഷിക്കാനെത്തിയതായിരുന്നു ആസിം.

city exchange

ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായ ആസിം കളി കാണുക എന്നതിലുപരി തന്റെ നേതൃത്വത്തില്‍ നടക്കുന്ന ആസിം വെളിമണ്ണ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള എംബറേസിംഗ് ദി ഇന്‍ക്ലൂസീവ് എക്‌സലന്‍സ് എന്ന ആശയത്തിന്റെ പ്രചാരണാര്‍ഥവുമായാണ് ഖത്തറിലെത്തിയത്. ഭിന്നശേഷിക്കാരെ വീട്ടിനുള്ളിലെ നാല് ചുമരുകളുക്കുള്ളില്‍ അടച്ചിടേണ്ടവരെല്ലെന്നും അവരെയും ലോകം ചേര്‍ത്ത് പിടിക്കണമെന്നും അവര്‍ക്കനുയോജ്യമാകുന്ന രീതിയില്‍ വിദ്യാഭ്യാസ പ്രകിയയില്‍ മാറ്റം വരുത്തണമെന്നും ആസിം പറഞ്ഞു.

ചടങ്ങില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലിഹസ്സന്‍ തച്ചറക്കല്‍, ഫില്‍സ ടൂര്‍സ് ആന്റ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഫസല്‍ റഹ്മാന്‍ തച്ചറക്കല്‍, ആസിമിന്റെ പിതാവ് സഈദ് യമാനി വെളിമണ്ണ, ഹസനലി പഞ്ച്വാനി, മുഹമ്മദ് നൈസാം മന്‍സൂര്‍ തച്ചറക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!