പേറ്റന്റ് അവകാശ സംവിധാനത്തില്‍ വഴികാട്ടാന്‍ സൈഫ് വിപുലീകരിച്ചു

Web Desk
1 Min Read

ദോഹ: നിര്‍മിത ബുദ്ധിയാല്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റായ ‘സൈഫ്’ന്റെ പ്രയോജനം കൂടുതല്‍ വിപുലീകരിച്ച്, രാജ്യത്തെ പേറ്റന്റ് അവകാശ സംവിധാനത്തില്‍ കൂടുതല്‍ എളുപ്പവും വ്യക്തതയോടെയും വഴികാട്ടാന്‍ താമസക്കാര്‍ക്കും കണ്ടുപിടിത്തക്കാര്‍ക്കും ബിസിനസുകള്‍ക്കും ബൗദ്ധിക സ്വത്തവകാശ മേഖലയിലെ പങ്കാളികള്‍ക്കും സഹായം നല്‍കുകയാണ് വാണിജ്യ- വ്യവസായ മന്ത്രാലയം.

city exchange

മന്ത്രാലയത്തിന്റെ അടുത്തകാലത്തെ സോഷ്യല്‍ മീഡിയ അറിയിപ്പില്‍, പേറ്റന്റുകള്‍ ഉള്‍പ്പെടെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലേക്കും സമഗ്രമായ പ്രവേശനം സുഗമമാക്കുന്നതില്‍ സൈഫിന്റെ പങ്ക് എടുത്തുകാട്ടുന്നു. ഇത് ഖത്തറിന്റെ ഡിജിറ്റല്‍ സര്‍ക്കാര്‍ തന്ത്രത്തെയും നവീകരണത്തെ പിന്തുണയ്ക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളെയും ശക്തിപ്പെടുത്തുന്നു.

എക്‌സ് പ്ലാറ്റ്ഫോമില്‍ മന്ത്രാലയം പങ്കുവച്ച കുറിപ്പനുസരിച്ച് വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമായ സൈഫ്, പേറ്റന്റ് നടപടിക്രമങ്ങള്‍, ആവശ്യമായ രേഖകള്‍, നിയമപരമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

Share This Article
Leave a Comment
error: Content is protected !!