യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലഹി സെന്റര്‍ മുന്‍ഭാരവാഹിയും വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ചീഫ് കോഡിനേറ്ററുമായ മുജീബ് കുനിയിലിന്
ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി.

city exchange

മദീന ഖലീഫ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സിക്രട്ടറി, മേഖല സിക്രട്ടറി, സെന്റര്‍ സിക്രട്ടറി എന്നീ പദവികളില്‍ മുജീബ് കുനിയില്‍ ഇസ്ലാഹി സെന്ററിന് നല്‍കിയവിലപ്പെട്ട സംഭാവനകള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.

അബ്ദുല്‍ അലി ചലിക്കര, നസീര്‍ പാനൂര്‍, സിറാജ് ഇരിട്ടി, ഉമര്‍ ഫാറൂഖ്, യഹ്യ മദനി, ശാഹുല്‍ നന്മണ്ട, ഫൈസല്‍ മാഹി, അബ്ദുല്‍ ലത്തീഫ് നല്ലളം, പി ഇസെഡ് അബ്ദുല്‍ വഹാബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

- Advertisement -
Ad image

ഇസ്ലാഹി സെന്ററിന്റെ ഉപഹാരം പ്രസിഡണ്ട് സുലൈമാന്‍ മദനിയും വെളിച്ചം ഉപഹാരം കണ്‍വീനര്‍ സിറാജ് ഇരിട്ടിയും സമ്മാനിച്ചു.

മുജീബ് കുനിയില്‍, ഭാര്യ ജസ്നി മുജീബ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

Share This Article
Leave a Comment
error: Content is protected !!