

കോഴിക്കോട്: വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ യു എ ഇ- ഇന്ത്യ സി ടീമിനെ 16-9, 16-5 സ്‌കോറുകള്‍ക്ക് കീഴടക്കിയപ്പോള്‍ വിയറ്റ്‌നാം- ഇന്ത്യ എ ടീമിനെ 16-7), 15-13, 9- 16 സ്‌കോറിനും നേപ്പാള്‍- ഇന്ത്യാ ബി ടീമിനെ 16- 13, 15-7, 13- 16 സ്‌കോറിനും കീഴടക്കി.

ഇന്ത്യയുടെ 4 ടീമുകള്‍ക്ക് പുറമെ 7ഏഴു വിദേശ ടീമുകളും മാറ്റുരച്ച ചാമ്പ്യന്‍ഷിപിന് ഇന്ന് സമാപനമാകും. കഴിഞ്ഞ രണ്ട് ദിവസമായി ബീച്ചില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനമാണ് വിദേശ ടീം കാഴ്ചവെച്ചത്.
രണ്ടാം ദിവസം ലീഗ് അടിസ്ഥാനത്തില്‍ നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സ്, വിയറ്റ്‌നാം, യു എ ഇ, റുമാനിയ എന്നിവരാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഇന്ന് ലൂസേഴ്‌സ് ഫൈനലും രണ്ട് സെമി ഫൈനലും ഫൈനല്‍ മത്സരങ്ങളും നടക്കും.
സമാപന സമ്മേളനം രാത്രി എട്ട് മണിക്ക് ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ തേജ് ലോഹിത് റെഡി സമ്മാനദാനം നിര്‍വ്വഹിക്കും. ട്രഷറര്‍ കെ വി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും. പി എ ഹംസ, ടി പി ദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്നലെ ഫൂട്ട് വോളി വേള്‍ഡ് വൈഡ് സെക്രട്ടറി ജനറല്‍ അഫ്ഗാന്‍ അംദേജ് ഹജി, ഇന്ത്യന്‍ ഫൂട്ട് വോളി അസോസിയേഷന്‍ പ്രസിഡന്റ് രാം അവതാര്‍,
ഓര്‍ഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ്, വൈസ് ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് റഹ്മാന്‍, അബ്ദുല്‍ കരീം, കെന്‍സ ബാബു, ട്രഷറര്‍ അബ്ദുല്‍ മജീദ്, ചീഫ് കോര്‍ഡിനര്‍ ടി എം അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഡയറക്ടര്‍ ആര്‍ ജയന്ത് കുമാര്‍, കണ്‍വീനര്‍മാരായ സി പി റഷീദ്, റമീസ് അലി, എം എ സാജിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

