ബഹുസ്വരത ഇന്ത്യയുടെ സവിശേഷത: മാഹിന്‍ ബാഖവി

Web Desk
1 Min Read

തൃപ്പൂണിത്തുറ: ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യാ രാജ്യത്തിന്റെ സവിശേഷതയെന്ന് കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പ്രസ്താവിച്ചു. ബഹു സ്വരത രാഷ്ട്രനന്മക്ക് എന്ന പ്രമേയത്തില്‍ കെ എ ടി എഫ് തൃപ്പൂണിത്തുറ ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ഉപജില്ല പ്രസിഡന്റ് അന്‍സാര്‍ പാണാവള്ളി അധ്യക്ഷത വഹിച്ചു. മുജീബ് കാഞ്ഞിരമറ്റം, റംലത്ത് ടീച്ചര്‍, നസീമ ടീച്ചര്‍, ആരിഫ ടീച്ചര്‍, സ്വാലിഹ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ല ഭാരവാഹികളായി അന്‍സാര്‍ പാണാവള്ളി (പ്രസി), നദീറ ടീച്ചര്‍ (വൈസ് പ്രസി്), മുജീബ് കെ എ (ജന സെക്ര), നസീമ ടീച്ചര്‍ (ജോ സെക്ര), സ്വാലിഹ ടീച്ചര്‍ (ട്രഷ), റംലത്ത് ടീച്ചര്‍ (വനിത വിങ്ങ് കണ്‍വീനര്‍) എന്നിവരെ
തെരഞ്ഞെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!