അമ്പത് പൂര്‍ത്തിയാക്കുന്ന ഇമറാത്തിന് ആശംസയുമായി വട്ടമിട്ട് പാട്ടുപാടി അവര്‍

Web Desk
1 Min Read

അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന യു എ ഇക്ക് ആശംസകള്‍ നേര്‍ന്ന് മലയാളി കൂട്ടായ്മ ഒരുക്കിയ ഗാനോപഹാരം ശ്രദ്ധേയം. ഇമറാത്തിനമ്പത് എന്ന ഗാനത്തിലെ മനോഹരമായ വരികളും സംഗീതവും ദൃശ്യവും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നുണ്ട്.
ഇമറാത്തിനമ്പത് വര്‍ഷം
ആശംസകള്‍
ഇമയാലിവിടം കാണാം
പല കാഴ്ചകള്‍
സപ്തവര്‍ണ്ണങ്ങള്‍ പോലേഴു നാട്
സഹിഷ്ണുതവാഴും സൗഹൃദ നാട്
എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അഫ്‌സല്‍ മിഖ്ദാദാണ്. ഫാത്തിമ അബ്ദുല്‍ ജലീലിന്റെ സംഗീതത്തിന് ഷമീര്‍ അഴീക്കോടാണ് ശബ്ദം നല്കിയിരിക്കുന്നത്. നസീര്‍ മാടവന ഓര്‍ക്കസ്ട്രയും സെയ്ദ് ഷാഫി കലാസംവിധാനവും നിര്‍വഹിച്ച ഗാനോപഹാരത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിസാം പള്ളിയാലിലാണ്.
അല്‍താഫ് ഫൈസല്‍, അബ്ദുല്‍ ജലീല്‍, ഷാഫി കരീം, നിസാര്‍ വി കെ, ഫൈസല്‍ കെ എം, കബീര്‍ പള്ളിയാലില്‍ എന്നിവരാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.
ഗാനത്തിനൊടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിനു മുമ്പില്‍ ഇമറാത്തി പതാകയുമായി മടങ്ങുന്ന കുരുന്നും ചിത്രകാരനും കടന്നുപോകുന്ന മരുഭൂമിയുടെ ദൃശ്യത്തിനപ്പുറത്ത് യു എ ഇയുടെ അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു.
മരുഭൂമിയിലെ വിശാലമായ മണല്‍പ്പരപ്പില്‍ വിറകു തീ കുണ്ഡത്തിന് ചുറ്റുമിരുന്ന് ദഫ്മുട്ടിപ്പാടുമ്പോള്‍ അവര്‍ക്കു പിന്നില്‍ കത്തിച്ചുവെച്ച പാനീസ് എല്ലാറ്റിനും സാക്ഷിയായുണ്ടായിരുന്നു.

city exchange

ഇമാറാത്തിനമ്പത് ഗാനം താഴെ കാണാനാവും:

Share This Article
Leave a Comment
error: Content is protected !!