ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ 78-ാം വാര്‍ഷികം ആഘോഷിച്ചു

Web Desk
1 Min Read

കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ 78-ാമത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ദിനാഘോഷം എറണാകുളം ബ്രാഞ്ച് സംഘടിപ്പിച്ചു. പാലാരിവട്ടം റിനൈ കൊച്ചിയില്‍ നടന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ദിനാഘോഷത്തിലും ഫാമിലി ഗെറ്റ് ടുഗെതറിലും കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി കെ മുഖ്യാതിഥിയായിരുന്നു.

city exchange

ഇന്ത്യയില്‍ ആവശ്യമുള്ളതിന്റെ പകുതി പോലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്ലെന്നും അതുകൊണ്ടുതന്നെ വലിയ സാധ്യതയുള്ള തൊഴില്‍ മേഖലയാണിതെന്നും അഡ്വ. മിനിമോള്‍ വി കെ പറഞ്ഞു. കഴിവും സത്യസന്ധതയും അര്‍പ്പണബോധവും ചേര്‍ന്നതാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ യാത്രയെന്നും മേയര്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് വലിയ സംഭാവനയാണ് സി എക്കാര്‍ നല്‍കുന്നത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുള്ളതിനാലാണ് പല മേഖലയിലും സാമ്പത്തിക രംഗത്ത് നിയന്ത്രണങ്ങളുണ്ടാകുന്നതെന്നും അല്ലായിരുന്നുവെങ്കില്‍ നിരവധി തട്ടിപ്പുകളും അഴിമതിയും അരങ്ങേറുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ സമൂഹം വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെന്നും അത് കാത്തു സൂക്ഷിക്കണമെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

ആസ്റ്റര്‍ മെഡിസിറ്റി സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ ആന്‍സി വി ജെ ഹെല്‍ത്തി ലൈഫ് സ്‌റ്റൈല്‍ ആന്റ് ന്യൂട്രീഷന്‍ എന്ന സെഷന്‍ നയിച്ചു.

- Advertisement -
Ad image

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്‍ഡിപെന്റന്റ് ഡയറക്ടര്‍ ജോര്‍ജ്ജ് കോര, എസ് ഐ ആര്‍ സി ട്രഷറര്‍ ദീപ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചെയര്‍മാന്‍ ജോബി ജോര്‍ജ്ജ് സ്വാഗതവും സെക്രട്ടറി പ്രതീഷ് പോള്‍ എം നന്ദിയും പറഞ്ഞു.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദിനാഘോഷനത്തോടനുബന്ധിച്ച് റോട്ടറി കൊച്ചിന്‍ സെന്‍ട്രലും റോട്ടറി കൊച്ചിന്‍ അപ്ടൗണുമായി ചേര്‍ന്ന് ഐ സി എ ഐ ഭവനില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

TAGGED:
Share This Article
Leave a Comment
error: Content is protected !!