

കൊച്ചി: എറണാകുളം ബ്രാഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടേയും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ എം എസ് എം ഇ ഹെല്‍പ് ഡസ്‌ക് ഉദ്ഘാടനം എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍വഹിച്ചു.

തൊഴില്‍ സൃഷ്ടിക്കാന്‍ ഏറ്റവും ആവശ്യം എം എസ് എം ഇകളും വ്യവസായ സ്ഥാപനങ്ങളുമാണെന്ന് കലക്ടര്‍ പറഞ്ഞു. വ്യവസായ വകുപ്പില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചതിനാല്‍ മേഖലയുടെ പ്രശ്നങ്ങള്‍ തനിക്ക് തിരിച്ചറിയാനാവുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍ ദീപ വര്‍ഗ്ഗീസ്, എറണാകുളം ജില്ലാ വ്യവാസയ കേന്ദ്രം മാനേജര്‍ രമ ആര്‍, കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടോം തോമസ്, ഐ സി എ ഐ എറണാകുളം വൈസ് ചെയര്‍മാന്‍ സലീം എ, ബാബു എബ്രഹാം കള്ളിവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം ഐ സി എ ഐ ഭവനിലാണ് എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് എം എസ് എം ഇ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുക. എം എസ് എം ഇകളുമായി ബന്ധപ്പെട്ട സംശയ നിവാരണമാണ് ഹെല്‍പ് ഡസ്‌ക് വഴി ലഭ്യമാവുക.

