എല്ലാം ഒറ്റ അര്‍ഥത്തിലേക്ക് കൊണ്ടുവരുന്നത് ഫാഷിസത്തിന് കാരണമെന്ന് ബി ഉണ്ണികൃഷ്ണന്‍

Web Desk
1 Min Read

കോഴിക്കോട്: അനന്തസാധ്യതകളുള്ള ഇന്ത്യയെ ഒറ്റ അര്‍ഥത്തിലേക്ക് ചുരുക്കുന്നതാണ് ഇന്നത്തെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

city exchange

ഡോ. വി സി ഹാരിസ് അനുസ്മരണ പരിപാടിയില്‍ ഭാവിയുടെ ഭൂതങ്ങള്‍ ജനാധിപത്യം നീതി വാഗ്ദാനം ഉത്തരവാദിത്വം, അങ്ങനെ ചിലതെല്ലാം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇങ്ങനെ എല്ലാത്തിനെയും ഒറ്റ അര്‍ഥത്തിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് ഫാഷിസം ഉടലെടുക്കുന്നത്.

- Advertisement -
Ad image

ഒരു ബഹുസ്വരതയുടെ പേരാണ് വി സി ഹാരിസെന്നും എല്ലാത്തിനെയും ആഴത്തില്‍ പഠിക്കുന്നതിന് മുന്‍പ് ശത്രുതാ മനോഭാവത്തില്‍ കാണുന്ന മാര്‍ക്‌സിയന്‍ ശീലത്തില്‍ നിന്ന് എന്നെ മാറി ചിന്തിപ്പിച്ചത് വി സി ഹാരിസാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ചടങ്ങില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡോ. ഉമര്‍ തറമേല്‍, ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി ജേതാവ് ഒ പി സുരേഷിനെ ചടങ്ങില്‍ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!